സൗബിൻ ഷാഹിർ എന്ന നടൻ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ചുരുക്കം ചില ചിത്രങ്ങളിലൂടെയായിരുന്നു സൗബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി മാറിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും നടന് സൗബിന് ഷാഹിര്‍ ഒന്നിച്ചെത്തിയാൽ എങ്ങനെയുണ്ടാകും…? അത്ഭുതം അല്ലെ…! എന്നാൽ അത് തന്നെ സംഭവിക്കാൻ പോകുന്നു… മഞ്ജുവും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്
ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം മഹേഷ് വെട്ടിയാറാണ് സംവിധാനം ചെയ്യുന്നത്. ആനിമേഷനിലും പരസ്യ സംവിധാന രംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് എ.ആര്. റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക