Home ASTROLOGY ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ നക്ഷത്രഫലം

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ നക്ഷത്രഫലം

മേടം(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)

ചിങ്ങമാസം കഴിഞ്ഞു കന്നിമാസം പിറക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. വ്യാഴം ത്രികോണഭാവത്തിലുള്ളതിനാൽ ദൈവാധീനം ഉള്ളതുകൊണ്ട് കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടക്കും. കണ്ടകശനി കാരണമുള്ള തടസ്സങ്ങൾ പോലും മറികടക്കാൻ കഴിയും. സെപ്റ്റംബർ 17നു ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ,ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും .മാത്രമല്ല ഏതൊരു കാര്യവും ബുദ്ധിപൂർവ്വം ആയിരിക്കും ചെയ്യുക .പ്രത്യേകിച്ച് പോലീസ് മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് . നല്ല കർമ്മം ഗുണം ഈയാഴ്ച പ്രതീക്ഷിക്കാം. ജോലി അന്വേഷകർ ക്കും ഈ വാരം ഗുണമാണ്

എടവം (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)

വ്യാഴം അഷ്ടമത്തിലേക്ക്‌ വന്നസമയമാണു. ഈ വാരം അത്ര ഗുണകരമല്ല .പ്രത്യേകിച്ച് പുതിയസംരംഭങ്ങൾ , കരാറുകൾ ഒപ്പിടുക , മറ്റു സുപ്രധാനമായ കാര്യങ്ങൾ അടുത്ത ആഴ്ച യിലേക്ക് മാറ്റി വയ്ക്കുക . പൊതുവെ ഏർപ്പെടുന്ന കാര്യങ്ങളിൽ വിപരീത അനുഭവം ,കാര്യതടസ്സം മനക്ലേശം മാതാവിന് രോഗദുരിതങ്ങൾ എന്നിവ ഈ ആഴ്ച ബുദ്ധിമുട്ടിക്കാ൦. വ്യാഴം അഷ്ടമത്തിലായതിനാൽ ദൈവാനുഗ്രഹത്തിനായി കൂടുതൽ പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

മിഥുനം (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)

അഷ്ടമശ്ശനിക്കാലമാണ്. സുഹൃത്തുക്കളുമായോ ,സഹോദരന്മാരുമായോ അഭിപ്രായ ഭിന്നതയും , വഴക്കിനും സാധ്യതയുണ്ട് . എങ്കിലും ഏർപ്പെടുന്ന കാര്യങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്യാൻ സാധിക്കും .വിചാരിച്ച കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും .ശനി അഷ്ടമഭാവത്തിൽ തുടരുന്നതിനാൽ ചില ദിവസങ്ങളിൽ കാര്യങ്ങൾക്കു തടസ്സം അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഏറ്റെടുത്ത ദൌത്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. ജോലിരംഗത്തു പുരോഗതി കാണപ്പെടും.

കർക്കടകം (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം)

വ്യാഴം രോഗസ്ഥാനത്തും, കണ്ടശനി കാലവുമാണ്. ആരോഗ്യസംബന്ധമായ കുറച്ച് കാലങ്ങളായുള്ള സ്ഥിതി അൽപ്പം മോശമായി തന്നെ തുടരും .അതേസമയം സാമ്പത്തികപരമായി നല്ല വാരം ആയിരിക്കും ഇത് . കർമ്മ സംബന്ധമായും ദോഷമില്ല .കണ്ടകശനി തുടരുന്നുണ്ടെങ്കിലും ശനിദോഷങ്ങളൊന്നും കാര്യമായി അനുഭവപ്പെടില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)

ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ വിവാദം ആയേക്കാം .പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് .സർക്കാരുമായുള്ള ഇടപാടുകൾക്ക് ഈ വാരം നല്ലതാണ് .മുടങ്ങിക്കിടന്ന പലതും പൂർത്തിയാക്കാൻ സാധിക്കും. കണ്ടകശനി പോലുള്ള ശനിദോഷങ്ങളൊന്നുമില്ല. കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.

Also Read :  ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താൻ തീരുമാനിച്ചു

കന്നി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)

ഈയാഴ്ച കന്നിക്കൂറുകാർക്ക് ശനിയും മറ്റും അനുകൂല ഭാവങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ തികച്ചും അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. പുതിയ തൊഴിൽ തേടുന്നവർക്ക് ഈ വാരം നല്ലതാണ് . കർമ്മഗുണ൦ പ്രതീക്ഷിക്കാം .സുഹൃത്തുക്കളുടെ സഹായങ്ങൾ ലഭിക്കും . പൊതുവേ ഈ വാരം നല്ലതാണ്

തുലാം(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക)

കണ്ടകശ്ശനിക്കാലമാണ്. അത്ര ശുഭകരമായ ഒരു വാരം അല്ല ഇത് . ഈശ്വര പ്രാർഥന നല്ലപോലെ വേണം . മനസംയമനത്തോടെ പ്രവർത്തിക്കുക . അവിചാരിതമായ ചില നഷ്ടങ്ങൾ ഉണ്ടാകും .സുഹൃത്തുക്കളുമായി അകലും . എല്ലാ ഇടപാടുകളും അതീവശ്രദ്ധയോടെ വേണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.

ബുധന്റെ രാശി മാറ്റം; സെപ്റ്റംബർ 22 വരെ ഈ നാളുകാർക്ക് നേട്ടം

വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ മോചനം ലഭിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയുന്നതു പോലെ തോന്നും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. ജോലിയിൽ പുരോഗതി കാണപ്പെടും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല വാരമാണ് ഇത് .പൊതുവേ കർമ്മ പുരോഗതി ഉണ്ടാകും .ഈയാഴ്ച വലിയ തടസ്സങ്ങളോ ദോഷങ്ങൾ ഒന്നുമില്ല .ഗുണങ്ങൾ പ്രതീക്ഷിക്കാം

ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

ജന്മത്തിൽ വ്യാഴവും ഏഴരശനിയുമാണു. പെട്ടെന്ന് എടുത്തു ചാടി ഒന്നും ചെയ്യാതിരിക്കുക . അതായത് നല്ലപോലെ ആലോചിച്ചു വേണം എന്തും ചെയ്യാൻ . വീട് നിർമ്മാണം പുരോഗമിക്കും .സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടസ്സമില്ലാതെ നടന്നു കിട്ടും. ഏഴരശനി തുടരുന്നുണ്ടെങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങൾ ആണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. കുടുംബത്തിലും സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും

മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി )

ഏഴരശനികാലത്തെ കാഠിന്യമായ സമയം -ജന്മശനിയും, ഒപ്പം വ്യാഴം പിഴാകാലവുമാണു. കുറച്ചുനാളുകളായി അല്പം സമയം മോശമാണ് ,അത് ഈ വാരവും തുടരും .പ്രത്യേകിച്ച് ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കണം .കഴിയുന്നതും യാത്രകൾ ഒഴിവാക്കുക.ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

Also Read :  കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)

ഏഴരശനി തുടങ്ങിയ സമയo. വ്യാഴം അഭീഷ്ടഭാവത്തിൽ നിൽക്കുന്നതിനാൽ എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാകും. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും അനുകൂലഫലങ്ങൾ അനുഭവപ്പെടും. നിസ്സാരമായ കാര്യങ്ങൾ ഓർത്തു മനസ്സ് വ്യാകുലപ്പെടു൦. കർമ്മരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണമാണ് . ഈശ്വര പ്രാർത്ഥന നല്ലപോലെ വേണ്ട ഒരു വാരം ആണിത്

മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ശനി അനുകൂലഭാവത്തിൽ ആയതിനാൽ തികച്ചും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയും. തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ബുധനാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. വിദ്യാർഥികൾക്കും ജോലി അന്വേഷകർ ക്കും , കർമ്മ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല ആഴ്ചയാണ് .ഭാവിയിൽ നമുക്ക് ഗുണകരമായ ക്കാവുന്ന ആളുകളെ പരിചയപ്പെടാൻ സാധിക്കും .

നോട്ട്‌: ഇത്‌ പൊതുഫലമാണു. ഓരോരുത്തരുടേയും ജാതകപ്രകാമുള്ള ഇപ്പോഴത്തെ ദശാപഹാരങ്ങളുടെ അനുകൂല-പ്രതികൂലാവസ്ഥയനുസരിച്ചായിരിക്കും അനുഭവം