മലപ്പുറം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങള്‍ക്കിടെ ജലീല്‍ മാധ്യമങ്ങള്‍ക്ക് മുന്പില് പ്രത്യക്ഷപ്പെട്ടു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ആദ്യമായാണ് മന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.
ഇന്ത്യ ചൈന അതിർത്തി സംഘർഷം; ചരിത്രവും വർത്തമാനവും, കാണാം ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോയിലൂടെ
വളാഞ്ചേരിയിലുള്ള വീട്ടില്‍ നിന്നു തലസ്ഥാനത്തേക്ക് പുറപ്പെട്ടതാണ് മന്ത്രി. ഇതിനിടെ കൃഷിയിടത്തില്‍ മന്ത്രി ഇറങ്ങി. ഈ സമയത്താണ് മാധ്യമങ്ങള്‍ മന്ത്രിക്ക് സമീപമെത്തിയത്. ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, മന്ത്രി ഒന്നിനും മറുപടി നല്‍കിയില്ല.
ജനങ്ങളോട് പറയാനുള്ള ഫെയ്സ്ബുക്കില്‍ സംസാരിക്കുമെന്ന് മാത്രം പറഞ്ഞ മന്ത്രി പല ചോദ്യങ്ങളും ചിരിയോടെ ഒഴിവാക്കുകയായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് മന്ത്രിയോട് പല മാധ്യമപ്രവര്‍ത്തകരും ചോദിച്ചു. എന്നാല്‍, അതിനും ജലീല്‍ മറുപടി നല്‍കിയില്ല. നേരത്തെ മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക