കുളത്തൂപ്പുഴയിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ കാമുകി അറസ്റ്റിൽ. ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി നിവാസിൽ രശ്മിയാണ് (25) അറസ്റ്റിലായത്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനിൽ ദിനേശിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ രശ്മിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ദിനേശ് സുഹൃത്തുക്കൾക്കൊപ്പം ഊണ് കഴിക്കുന്നതിനിടെ രശ്മി ഫോൺ വിളിച്ച് പെട്ടെന്ന് വീട്ടിലെത്താൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ ഓട്ടോയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. തുടർന്ന് സുഹൃത്തിനെ തിരിച്ചയച്ചു.
വീട്ടിൽ വച്ച് രശ്മിയും ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ പിടിവലിക്കിടെ രശ്മി ശക്തിയായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചു വീണ ദിനേശ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
കിടപ്പുമുറിയിൽ മരിച്ചുവീണ ദിനേശിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ രശ്മി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രശ്മി തന്നെയാണ് വിവരം പരിസരവാസികളെ അറിയിച്ചത്. വീഴ്ചയിൽ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക