ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ അലക്സയിലെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി ശബ്ദമാകാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന്. ആമസോണ്‍ തന്നെയാണ് അമിതാഭ് ബച്ചനുമായുള്ള പങ്കാളിത്തത്തിന്റെ വിവരം പങ്കുവെച്ചത്.
ബോളിവുഡിനൊപ്പം വളര്‍ന്ന ഏതൊരു ഇന്ത്യക്കാരനും അമിതാഭ് ബച്ചന്റെ ശബ്ദം തീര്ച്ചായായും അവിസ്മരണീയമാണെന്ന് ആമസോണ്‍ ഇന്ത്യയിലെ അലക്സ മേധാവി പുനീഷ് കൂമാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ പുത്തന്‍ രൂപങ്ങളുമായി പൊരുത്തപ്പെടാന്‍ എല്ലായ്പ്പോഴും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അമിതാഭ് ബച്ചന് പ്രതികരിച്ചു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് തീയതി മാറ്റണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി സർക്കാർ
സിനിമകള്‍, ടിവി ഷോകള്‍, എന്നിങ്ങനെ ഏതുമാകട്ടെ. ആമസോണും അലക്സയുമായുള്ള പങ്കാളിത്തത്തോടെ ഈ പുതിയ പരീക്ഷണത്തിലും താന്‍ സന്തോഷവാനാണ്. ശബ്ദ സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്രേക്ഷകരുമായും അഭ്യുദയകാംക്ഷികളുമായും കൂടുതല്‍ ഫലപ്രദമായി ഇടപഴകുന്നതിന് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് നടന് സാമുവല്‍ പി.ജാക്സണ് ആണ് അലക്സയുടെ ശബ്ദമായ ആദ്യ സെലിബ്രറ്റി. അമിതാഭ് ബച്ചന്റെ ശബ്ദത്തോടു കൂടിയുള്ള അലക്സ 2021ല്‍ പുറത്തിറക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക