കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതികളിൽ നേരിയ മാറ്റം വേണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിന്റെ തീരുമാനം ചീഫ് സെക്രട്ടറിയാണ് കമ്മീഷനെ അറിയിച്ചത്.
ഭരണഘടനാ ബാധ്യത നിറവേറ്റാനുണ്ടെങ്കിലും കൊവിഡ് വ്യാപനം കൂടിയതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തീയതി നീട്ടി വയ്ക്കണമെന്ന സർക്കാർ ആവശ്യം കമ്മീഷൻ പിന്നീട് പരിഗണിക്കും.
തലച്ചോറ് ഭക്ഷണമാക്കുന്ന ജീവി; പതിമൂന്നുകാരന് ദാരുണാന്ത്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക