മൈലാഞ്ചി ഒരു പ്രകൃതിദത്ത ഹെയർ ഡൈ ആയി ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം തന്നെ അറിയാമായിരിക്കും. എന്നാൽ, ചെമ്പരത്തി പൂവ് ഉപയോഗിച്ച് നിങ്ങളുടെ തലമുടിക്ക് ചുവപ്പ് കലർന്ന സ്വാഭാവിക നിറം നൽകാൻ കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ?
ചെമ്പരത്തി പൂവ് കൊണ്ട് നിങ്ങളുടെ മുടി വരണ്ടതാക്കാതെ തന്നെ മുടിയുടെ സ്വാഭാവിക നിറത്തിൽ ഒരു കടും ചുവപ്പ് നിറം പകർന്നുകൊണ്ട് സൗന്ദര്യം പകരാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾ ഉപയോഗിക്കുന്ന സാധാരണ കെമിക്കൽ ഹെയർ ഡൈകളിൽ നിന്ന് വിരുദ്ധമായി, മുടി പൊട്ടാതിരിക്കാനും സഹായിക്കും.
ആരോഗ്യകരമായ ലെെംഗിക ജീവിതം നയിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
അത് മാത്രമല്ല, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും നൂറ്റാണ്ടുകളായി ചെമ്പരത്തി പുഷ്പങ്ങൾ ഒരു ഉത്തമ പരിഹാരമായി ഉപയോഗിച്ചു വരുന്നുണ്ട്.
കൃതിദത്തമായി മുടിയുടെ നിറം മെച്ചപ്പെടുത്തുന്ന ചെമ്പരത്തി ഹെയർ കളർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ചുവന്ന ചെമ്പരത്തി പൂക്കൾ (ഒരു കപ്പ്)
വെള്ളം (രണ്ട് കപ്പ്)
സ്പ്രേ കുപ്പി
ചീപ്പ്
തയ്യാറാക്കേണ്ട രീതി
ഒരു പത്രം വെള്ളം സ്റ്റൗവിൽ വച്ച് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ, ഈ ചൂടുവെള്ളത്തിലേക്ക് ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചേർത്ത് കുറച്ച് നേരം വീണ്ടും തിളപ്പിക്കുക. നല്ല തിളക്കുന്ന ചൂടുവെള്ളത്തിൽ ചെമ്പരത്തിയുടെ ദളങ്ങൾ കുതിരുവാൻ അനുവദിക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യുക. ഈ ദളങ്ങൾ 10 മുതൽ 15 മിനിറ്റ് നേരം തണുക്കുന്നത് വരെ വെള്ളത്തിൽ കുതിർക്കണം. ശേഷം, ഈ മിശ്രിതം അരിച്ചെടുത്ത് മുറിയിലെ ഊഷ്മാവിൽ തണുപ്പിക്കുക. തണുത്തുകഴിഞ്ഞാൽ, ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റുക. ചെമ്പരത്തിപ്പൂ ഹെയർ കളർ തയ്യാറായി കഴിഞ്ഞു.
ഉപയോഗിക്കേണ്ട വിധം
വൃത്തിയുള്ളതും നന്നായി ഉണങ്ങിയതുമായ മുടിയിൽ ചെമ്പരത്തി വെള്ളം സ്പ്രേ ചെയ്യുക, എന്നിട്ട് നീളത്തിൽ മുടിയുടെ എല്ലായിടത്തും നിറം എത്തുന്ന വിധത്തിൽ ഒരു ചീപ്പ് കൊണ്ട് മുടി ചീവുക. മുടിയുടെ ചില ഭാഗങ്ങളിൽ ഹൈലൈറ്റുകൾ പോലെ നിറം പകരാനും നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഈ ചെമ്പരത്തി പൂവിന്റെ നിറം നിങ്ങളുടെ തലമുടിയിൽ ഒരു മണിക്കൂറോ അതിൽ കൂടുതലോ നേരം അനക്കാതെ വയ്ക്കുക. ശേഷം, മുടി സാധാരണ വെള്ളത്തിൽ കഴുകുക. നിറം മുടിയിലേക്ക് ചേരുവാനും ഉണങ്ങുവാനുമായി നിങ്ങളുടെ മുടി വെയിലത്ത് ഉണക്കുക.
വന്ന നിറത്തിലുള്ള കറയുണ്ടാകുമെന്നതിനാൽ ഫർണിച്ചറുകളിലോ വസ്ത്രങ്ങളിലോ ഈ ചെമ്പരത്തി വെള്ളം വീഴാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
നിറത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങളുടെ മുടിക്ക് മുകളിലുള്ള ഒരു ചെറിയ ഭാഗമോ അല്ലെങ്കിൽ മുടിയുടെ അറ്റത്തോ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക