മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നാലു തവണ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പ്രതിഷേധങ്ങൾ അക്രമാസകത്വം ആയി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു
അതീവ കരുതലോടു കൂടിയ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നൂറിൽ അധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. യുവമോർച്ചയുടെ ദീപ ശിഖ പ്രയാണവും അങ്ങോട്ടേക്ക് എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കണ്ണൂരിൽ ഇ പി ജയരാജന്റെ വീട്ടിലേക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പ്രതിഷേധത്തിൽ കലാശിച്ചു. പ്രവർത്തകരുടെ ഇടയിലും പോലീസ് നിരയുറപ്പിച്ചിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുദ്ധസമാനമായ അന്തരീക്ഷമാണ് തലസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക