ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൈയില്‍ ഒരു കണക്കുമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മരിച്ചുവെന്നും എത്ര തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നും മോദി സര്‍ക്കാരിന് അറിയില്ലെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി ചാടിപ്പോയി
“നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കില്ലെന്നാണോ..?, അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,” രാഹുല്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവങ്ങളെക്കുറിച്ചുമാണ് രാഹുൽ തന്റെ അഭിപ്രായം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക