അലക്സയിൽ നമുക്കിനി അമിതാബ് ബച്ചന്റെ ശബ്ദം കേൾക്കാം.. ആമസോണിന്റെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സേവനത്തിന് ശബ്ദം നൽകാൻ അമിതാബ് ബച്ചൻ ഒരുങ്ങുകയാണ്. ആമസോണുമായി സഹകരിക്കുന്ന വിവരം അമിതാബ് ബച്ചൻ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി മുതൽ തമാശകൾ, കാലാവസ്ഥ, നിർദേശങ്ങൾ, ഉറുദു കവിതകൾ, പ്രചോദനദായകമായ ഉദ്ധരണികൾ എന്നിവ അമിതാബ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയും.
വെന്റിലേറ്റര്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് കെല്‍ട്രോണ്‍…; കരാറിൽ ഒപ്പുവച്ചു
പണം നൽകി ഉപയോഗിക്കാവുന്ന ഫീച്ചർ ആയാണ് ഇത് ലഭിക്കുക. അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാൻ അലക്സയുള്ള ഉപകരണത്തോട് ‘Alexa, say hello to Mr. Amitabh Bachchan.’ എന്ന് പറഞ്ഞാൽ മതിയാകും. ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം അലക്സയിൽ ലഭ്യമാകുക. അമിതാബ് ബച്ചന് മുൻപേ അലക്സയ്ക്ക് ശബ്ദം നൽകിയ ആദ്യ സെലിബ്രിറ്റി സാമുവൽ എൽ. ജാക്സൺ ആയിരുന്നു. അടുത്ത വർഷം മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്സയിൽ ലഭിച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക