ആരാധകപ്രിയമേറിയ ചിത്രം ചാർലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രമാണ് നായാട്ട്. ഇത്തവണ നായകൻ ദുൽഖറല്ല.. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും വിഷ്ണു വിജയ് സംഗീതവും അൻവർ അലി ഗാനരചനയും നിർവഹിക്കുന്നു.
കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ. നായികയായി വേഷമിടുന്നത് മലയാളത്തിന്റെ യുവതാരത്തിളക്കം നിമിഷ സജയനാണ്. നിരവധി പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്ത് , ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും, മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടൈക്കനാൽ, മൂന്നാർ, വട്ടവട എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക