ചെറുതോണി: പൈനാവ് ആനവാര്‍ഡില്‍ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. മരണം സംഭവിച്ചത് സമീപത്തുള്ള പാറയല്‍ നിന്ന് തെന്നി വീണാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഒരാഴ്ചത്തെ പഴക്കമുണ്ട് ജഡത്തിന്. ഏകദേശം ല്‍ വയസുതോന്നിക്കുന്ന കൊമ്പന്റെ ജഡമാണ് കണ്ടെത്തിയത്.
കോവിഡ്: ഇന്ത്യയിൽ നിർത്തിവെച്ച കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുന്നു
ആനയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങളോളം കുട്ടിക്കൊമ്പന്റെ ജഡത്തിന് മറ്റാനകള്‍ കാവല്‍ നിന്നതിന്റെ ലക്ഷണങ്ങള്‍ സമീപത്തുണ്ടായിരുന്നതായി റെയിഞ്ചോഫീസര്‍ ഹരികുമാര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ ജോജി എം. ജേക്കബ് എന്നിവര്‍ പറഞ്ഞു. കോട്ടയം സബ് ഡിവിഷന് വെറ്റിനറി ഓഫീസര്‍ കിഷോര്‍കുമാര്‍, മൂന്നാര്‍ ഡിവിഷന് വെറ്റിനറി ഓഫീസര്‍ നിഷ റേച്ചല്‍ എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക