തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ. ബാലഭാസ്കറിന്റെ സുഹൃത്തുകൂടിയാണ് സ്റ്റീഫന്‍ ദേവസി.
നേരത്തെ, തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ സ്റ്റീഫൻ ദേവസി സാവകാശം ചോദിച്ചിരുന്നു.
അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസ്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക