തൊടുപുഴ: പതിമൂന്നുകാരിയായ പെൺകുട്ടിയെ ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി.
13കാരിയ്ക്ക് പീഡനം; പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തും പ്രതികൾ
നെടിയശാല പുറപ്പുഴ റോഡിൽ 11ന് ആയിരുന്നു സംഭവം. പെണ്‍കുട്ടി റോഡരികിലൂടെ നടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ പ്രതി കയറി പിടിക്കുകയായിരുന്നു. ശാസ്താംപാറ സ്വദേശി സിറാജാണ് (36) അറസ്റ്റിലായത്. കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക