Home AUTOMOBILE റോയൽ എൻഫീൽഡ് ബൈക്കുകളുടെ വില കൂടുന്നു

റോയൽ എൻഫീൽഡ് ബൈക്കുകളുടെ വില കൂടുന്നു

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് ബൈക്കുകളുടെ വില കൂട്ടി. കമ്പനിയുടെ ബിഎസ്6 ശ്രേണിയിലെ എല്ലാ ബൈക്കുകളുടെയും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ബുള്ളറ്റ് 350 എക്‌സ്, സ്റ്റാൻഡേർഡ് ബ്ലാക്ക്, ഇലക്ട്രിക്ക് സ്റ്റാർട്ട് എന്നിങ്ങനെ 3 പതിപ്പുകളിൽ ലഭ്യമായ ബുള്ളറ്റ് ശ്രേണിയിലെ ബൈക്കുകളുടെ വില 2,756 രൂപ വർധിപ്പിച്ചു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ജലത്തിലൂടെയുള്ള ടാക്‌സികള്‍ വരുന്നു

ഇതോടെ എക്‌സ്-ഷോറൂം വില ബുള്ളറ്റ് എക്‌സ് 350 മോഡലിന് 1,27,093 രൂപയും, ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് ബ്ലാക്കിന് 1,33,260 രൂപയും, ഇഎസ് മോഡലിന് 1,42,705 രൂപയുമായി. ഇന്റർസെപ്റ്റർ 650-യുടെ ബിഎസ്6 പതിപ്പിന് 1,837 രൂപ വർധിപ്പിച്ചു. ആദ്യമായാണ് ഈ പതിപ്പിന്റെ വില വർധിക്കുന്നത്.

റോയൽ എൻഫീൽഡ് ശ്രേണിയിൽ ഏറെ ഡിമാന്റുള്ള ക്ലാസിക് 350 ശ്രേണിയിലെ ബൈക്കുകൾക്ക് 1,838 രൂപ വർധിപ്പിച്ചു. റോയൽ എൻഫീൽഡിൻ്റെ അഡ്വെഞ്ചർ ബൈക്കായ ബിഎസ്6 ഹിമാലയനെ 1,837 രൂപയാണ് വർധിപ്പിച്ചത്. ഇതിനു മുൻപ് മെയ് മാസത്തിൽ 2,753 രൂപ കൂട്ടിയിരുന്നു.

Also Read :   രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ പുതുവർഷത്തിൽ ഉയരും