കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാഴ്സല്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. രാവിലെ ആറ് മണിയോടെയാണ് മന്ത്രി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വകാര്യ കാറിലാണ് അദ്ദേഹം എത്തിയത്.
ഇന്നലെ ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയിരിക്കുന്നത്. നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
അതേസമയം, ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ജലീലിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതിനാല്‍ വീണ്ടും ചോദ്യംചെയ്യാന്‍ ഇ.ഡിയും തീരുമാനിച്ചിട്ടുണ്ട്. ജലീലിന്റെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക