കല്‍പ്പറ്റ: വയനാട്ടില്‍ കോവിഡ് വ്യാപനം കൂടുന്നു. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര് രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി |
ഇന്നലെ 99 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 12 പേര് രോഗമുക്തി നേടി. 6 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക