ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആദ്യമായി സെപ്റ്റംബര്‍ 23ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും. ഉപഭോക്താക്കളുടെ സഹായത്തിനായി ഒരു ഓണ്‍ലൈന്‍ ടീമും സജ്ജമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോണ്‍ കോള്‍ സഹായവും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ വിപണി വിപുലീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആപ്പിള്‍ റീട്ടെയില്‍ പ്ലസ് പീപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയന് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളുടെ വിലയിൽ ഇളവും ധനസഹായാവും ലഭ്യമാകും. കോവിഡ് സാഹചര്യത്തില്‍ കോണ്ടാക്ട് ലെസ് ഡെലിവറി ലക്ഷ്യമാക്കിയാണ് ആപ്പിള്‍ ബ്ലൂഡാര്‍ട്ട് വഴിയുള്ള ഡെലിവറിക്ക് തുടക്കം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക