Home ASTROLOGY കന്നിമാസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ മലയാള മാസഫലം

കന്നിമാസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ മലയാള മാസഫലം

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 )

ഭവന വാഹനയോഗം. തുടങ്ങി വച്ച പദ്ധതികൾ പുരോഗമിക്കും. എർപ്പെടുന്ന മിക്ക കാര്യത്തിലും ദൈവാനുഗ്രഹത്താൽ വിജയം. ഉന്നതരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. മുൻ കോപം നിമിത്തം ബന്ധുമിത്രാദികൾ ശത്രുക്കളാകാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ പുരോഗതി. ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ. സ്ത്രീ- പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. യുവതി യുവാക്കൾക്ക്‌ പ്രേമ സാഫല്യം. തൊഴിൽ രംഗത്ത്‌ അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും ആരോപണങ്ങൾക്ക്‌ ഇടവരും.ധനപരമായ അനുഭവഗുണങ്ങൾ ഉണ്ടാകും. സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർദ്ധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടുവാൻ സാധി ക്കും. തൊഴിൽരഹിതരായിരുന്നവർക്ക് തുടക്കത്തിൽ താത്‌കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയ ബന്ധങ്ങൾ മൊട്ടിടും. വിവാഹ മാലോചിക്കുന്നവർക്ക് ഉത്തമ ബന്ധ ങ്ങൾ ലഭിക്കും. . എല്ലാ, പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. നിലവിലുള്ള ജോലിമാറാൻ ആഗ്രഹിക്കും. കരാർ ജോലികളുമയി ബന്ധപ്പെട്ടവർക്ക്‌ തൊഴിൽ അവസരം വർദ്ധിക്കും. ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക്‌ പഠന പുരോഗതി. ഉന്നത വിദ്യാഭ്യസത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ഫലപ്രാപ്തി. ഉദ്ദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം വർദ്ധിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക്‌ നല്ല ആലോചനകൾ വന്നു ചേരുന്ന കാലഘട്ടം. സന്താനം ആഗ്രഹിക്കുന്ന ദമ്പതികൾക്ക്‌ സന്താന യേഗം.

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 )

രോഗ ദുരിതത്തിൽക്കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. ചെറിയ പരിശ്രമം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. പുതിയ തൊഴിൽ മേഖലകളിൽ എത്തിപ്പെടും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് വിദേശത്തു തന്നെ പുതിയ ജോലികൾ ലഭിക്കാം. ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ , സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കുക വഴി കാര്യങ്ങൾ സാധിക്കും. സ്വയപ്രയത്നത്തിലൂടെ സാമ്പത്തികാഭിവൃദ്ധി. പുണ്യ ദേവാലയ ദർശന ഭാഗ്യം. സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. സർക്കാർ കാര്യത്തിൽ പുരോഗതി. സർക്കാർ ജീവനക്കാർക്ക്‌ തൊഴിൽ പ്രമോഷന്‌ അവസരം. കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കും. കിട്ടാനുള്ള ധനം തിരികെ ലഭിക്കാൻ ഇടവരും. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക്‌ സന്താന യോഗം. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം.

ജനനതീയതി ഇതാണോ? എങ്കില്‍ ജീവിത വിജയം ഉറപ്പ്

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):

ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും. കുടുംബ ജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും. സ്വന്തം കഴിവു കൊണ്ട് തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ടു നീങ്ങേണ്ട സ്ഥിതിയായിരിക്കും ഉണ്ടാവുക. സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സ ന്തോഷം നൽകും. കേസുകൾ, തർക്കങ്ങൾ, വ്യവഹാരങ്ങൾ എന്നിവ ഉണ്ടാവുന്ന കാലമാണ്. പൈതൃക സ്വത്തിൻറെ അനുഭവഗുണം ഉണ്ടാകും. മേലുദ്യോഗസ്ഥർ, തൊഴിലുടമകൾ എന്നി വരുമായി രമ്യതയിൽ പോവാൻ ശ്രമിക്കുക. ദൈവാനുഗ്രഹത്താൽ പല അപകടങ്ങളിൽ നിന്ന്‌ രക്ഷ നേടും. സാമ്പത്തിക പ്രശ്നങ്ങൾ മനസിനെ അലട്ടാൻ ഇടവരും. ധൈര്യസമേതം എല്ലാ രംഗത്തും പ്രവർത്തിക്കും. ചതിവ്‌ പറ്റാതെ സൂക്ഷിക്കണം. വാഹനങ്ങളുടെ ഉപയോഗവും യന്ത്രതകരാറുകളും കൈമാറ്റങ്ങളും സൂക്ഷിക്കണം. മിക്ക കാര്യത്തിലും മറവി അലസത വരാൻ ഇടയുണ്ട്‌.കുടുംബത്തിൽ സന്താനങ്ങളുമായി അഭിപ്രായ ഭിന്നത വരാതെ സൂക്ഷിക്കണം. ആഗ്രഹിച്ച പല കാര്യങ്ങളും നിറവേറും. സർക്കാർ കാര്യത്തിൽ കാര്യതടസ്സം അനുഭവപ്പെടും. ചില സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. ഉന്നതരുടെ സഹായ സഹകരണങ്ങൾ ലഭിക്കാൻ ഇടവരും. ഊഹകച്ചവടത്തിൽ നേട്ടങ്ങൾ. ഭൂമി ഇടപാടുകളിൽ ലാഭകരമായ പ്രവർത്തനം. വിദ്യാർത്ഥികൾക്ക്‌ നേരിയ പഠന പുരോഗതി. ഉദ്യോഗാർത്ഥികൾക്ക്‌ താത്ക്കാലിക തൊഴിൽ സാധ്യത. വിദ്യാഭ്യാസ രംഗത്ത്‌ സ്ഥലം മാറ്റത്തിനോ തൊഴിൽ പ്രശ്നങ്ങൾക്കോ സാധ്യത.

കർക്കിടകക്കൂർ ( പുണർതം 1/ 4, പൂയം, ആയില്യം )

ഗൃഹ നിർമ്മാണം സാദ്ധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സന്താനങ്ങൾക്ക് അഭ്യുന്നതി, തൊഴിൽ ലാഭം എന്നിവയുണ്ടാകും. സർക്കാർ കാര്യത്തിൽ നേട്ടങ്ങൾ. പല തരത്തിലും ധനം വന്നു ചേരുന്ന കാലഘട്ടം. ഭൂമി ഇടപാടുകളിൽ വിജയകരമായ പ്രവർത്തനം. ആഗ്രഹിച്ച മിക്ക കാര്യങ്ങളും നടപ്പിലാക്കും. സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപ്പന, ഏജൻസി ജോലികളിൽ നിന്നും ധനപുഷ്ടി കൈവരിക്കും. അമിതവ്യയം ഉണ്ടാകുന്ന മാസമാണ് . ആരോഗ്യപരമായി അനുകൂലകാലമായിരിക്കും. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് വിടുതൽ നേടും. തറവാട്ടിലെ ബന്ധുമിത്രാദികളെ കാണാൻ ഇടവരും. അസാധ്യമെന്നു കരുതിയ മിക്ക കാര്യങ്ങളും നിഷ്പ്രയാസം സാധിച്ചെടുക്കും. സന്തോഷകരമായ അനുഭവങ്ങൾ വന്നു ചേരും. യുവതി യുവാക്കൾക്ക്‌ പ്രണയസാഫല്യം. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അപകീർത്തി വന്നു ചേരുന്നതിനാൽ മാനസിക സംഘർഷം ഉണ്ടാകും. ആത്മിയ കാര്യത്തിൽ താത്പര്യം വർദ്ധിക്കും. തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ അലസത. ഉദ്ദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്വ്യൂകളിൽ വിജയം. വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്‌ തൊഴിൽ ഗുണം വർദ്ധിക്കും. ഉന്നതരുടെ സഹായം ലഭിക്കാൻ ഇടവരും. ആരോഗ്യമേഖലകളിലും ഫാർമസി രംഗത്തും അംഗീകാരം. സാമ്പത്തിക പുരോഗതി തൊഴിൽ സ്ഥാനക്കയറ്റത്തിന്‌ അവസരം.

Also Read :  അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാ‌റ്റി

പിടിവാശിക്കാരായ രാശിക്കാർ ഇവരാണ്..!!!

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )

നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുന്ന കാലമാണ്. ഒരു ഇടവേളയ്ക്കു ശേഷം ജീവി തത്തിലെ തിരക്ക് വർദ്ധിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയും. അതിനാൽ ഉണ്ടാവുന്ന മാനസിക സംഘർഷം നേരിടേണ്ടിവരും. അരിഷ്ടതകൾ വിട്ടൊഴിയും. വിവാഹമാലോചിച്ചു നടക്കാതിരുന്നവർക്ക് തടസ്സം മാറി മികച്ച ബന്ധം ലഭിക്കും. സഹോദരർ, അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നുള്ള സഹായം വർദ്ധിക്കും. ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും . പണി പൂർത്തിയാക്കിയ ഫ്‌ളാറ്റ് , വീട് എന്നിവ വാങ്ങുവാൻ യോഗം. സുബ്രഹ്മണ്യഭജനം നടത്തി ഗുണവർദ്ധന കൈവരിക്കാം. ദൂരയാത്രയും അലച്ചിലും വർദ്ധിക്കും. നല്ല വാർത്തകൾ കേൾക്കാൻ ഇട വരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. വരവിനെക്കാൾ ചിലവ്‌ വർദ്ധിക്കും. ഭുമി ഇടപാടുകളിൽ നേട്ടങ്ങൾ. ഗൃഹത്തിൽ ബന്ധുമിത്രാദികളുമായി ചെറിയ കലഹം വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. സ്ത്രീ-പുരുഷ സൗഹൃദത്തിൽ ച-തി, വഞ്ചന, ധനനഷ്ടം, അപകീർത്തി ഇവ വരാതെ സുക്ഷിക്കണം. പുത്തൻ സംരംഭകൾക്ക്‌ തുടക്കം കുറിക്കും. മിക്ക കാര്യത്തിലും വിട്ട്‌ വീഴ്ച വേണ്ടി വരും. സർക്കാർ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പരമായി ചില മാനസിക അസ്വാസ്ഥ്യത വന്നു ചേരും. ഭക്ഷണത്തിലെ ശ്രദ്ധ കുറവ്‌ നിമിത്തം ആരോഗ്യ പ്രശ്നങ്ങൾ. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ നേരിയ പുരോഗതിയും ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിദ്യാഭ്യാസ മേഖലകളിൽ കാര്യതടസ്സത്തിന്‌ ശേഷം കാര്യവിജയവും സർക്കാർ കാര്യത്തിൽ പുരോഗതിയും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കർമ്മ രംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും. വരുമാനവർദ്ധനയുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. മുൻകോപം വർദ്ധിക്കും. തൊഴിൽ മേഖലകളിൽ മേലുദ്ദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം. വിലയേറിയ സാധനങ്ങൾ കളവരാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ തടസ്സം വന്നു ചേരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത, മുൻ കോപം. അധ്യാപകർക്കും വിദ്യാഭ്യസ രംഗത്തും മറവി അലസ തൊഴിൽ പ്രശ്നങ്ങൾ ഇവ വരാതെ സൂക്ഷിക്കണം. മുടങ്ങി കിടന്ന പല കാര്യങ്ങളും നടപ്പിലാക്കും. മറവി അലസത വർദ്ധിക്കും. വാഹന നിർമ്മാണ രംഗത്തും ഷോറൂമുകളിലും ഉയർന്ന സാമ്പത്തിക പുരോഗതി. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യ ഭർത്തൃ സൗഹൃദം അനു കൂല മായി ഭവിക്കും.

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )

തൊഴിൽരംഗത്ത്‌ അംഗീകാരം. ജോലിയ്ക്ക്‌ ശ്രമിച്ചാൽ നല്ല ജോലി ലഭിക്കും. ദൂരയാത്രയ്ക്കും ഉല്ലാസയാത്രകൾക്കും അവസരം. ശത്രുക്കളുടെ എതിർപ്പുക്കളെ നയപരമായി നേരിടും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ എത്തിക്കും. വിദേശത്തു നിന്നും വിലപ്പെട്ട സന്ദേശങ്ങൾ ലഭിക്കും. ഗൃഹത്തിൽ ചെറിയ കലഹം വന്നു ചേരും അവ ചർച്ചകളിലൂടെ പരിഹരിക്കും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ ആദ്യം തടസ്സം വരുമെങ്കിലും അവ പിന്നീട്‌ അനുകൂലമായി വന്നു. ചേരും. പൂർവ്വിക സ്വത്ത്‌ കൈവശം വന്നു ചേരും. വിദ്യാർത്ഥികൾക്ക്‌ നേരിയ പഠന പുരോഗതി ഉദ്ദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഭാഗ്യം. വിദ്യാഭ്യാസ മേഖലകളിൽ ദുര യാത്രകൾക്ക്‌ അവസരം. തൊഴിൽ ഗുണം വർദ്ധിക്കും. ബാങ്ക്‌ / ധനകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ധന ഭാഗ്യം. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാദ്ധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ സാദ്ധ്യത. വിദേശയാത്രയ്ക്ക് യോഗമുണ്ട്. ഓഹരി വിപണി , ഊഹക്കച്ചവടം എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. ധൃതിപിടിച്ചുള്ള തീരുമാങ്ങൾ വഴി ധനനഷ്ടത്തിനും സാദ്ധ്യത. വിദ്യാർത്ഥികൾക്ക് തൊഴിൽദാതാക്കൾ വഴി നേരിട്ട് ജോലി ലഭിക്കും. പലതരത്തിലും ധനം വന്നു ചേരും. ഏത്‌ കാര്യത്തിലും പ്രയത്നിച്ചാൽ വിജയം. ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കും. വാഹനങ്ങളിൽ നിന്നും നേട്ടം

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട )

ആഗ്രഹിക്കുന്ന മിക്ക കാര്യങ്ങളും പൂവണിയും. ബന്ധു മിത്രാദികളെ കണ്ടുമുട്ടും. തൊഴിൽ തേടുന്നവർക്ക്‌ നല്ല തൊഴിൽ ഭാഗ്യം. കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്‌ സ്ഥാനക്കയറ്റന്നിന്‌ അവസരം. ദൈവാനുഗ്രഹം വർദ്ധിക്കും. ഗൃഹനിർമ്മാണം, ബാങ്ക്‌ വായ്പകൾ, നറുക്കെടുപ്പ്‌ തുടങ്ങിയ കാര്യങ്ങളിൽ വിജയം. അകന്നിരുന്ന ബസുമിത്രാദികൾ അനുകൂലത്തിൽ വരും. വിദ്യാർത്ഥികൾക്ക്‌ പഠന പുരോഗതി. ഉദ്ദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്വ്യകളിൽ വിജയം .ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക്‌ കാര്യവിജയം. വാസസ്ഥാനമാറ്റത്തിന് യോഗം കാണുന്നു. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് അഭിഭാഷകരുടെ ശ്രദ്ധക്കുറവിനാൽ പരാജയം സംഭവിക്കാം. വാതസംബന്ധമായ വിഷമതകൾ നേരിടും. ടെക്നിക്കൽ മേഖലയിൽ പഠനം നടത്തുക, ജോലി ലഭിക്കുക എന്നിവ യുണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും. ഗൃഹ നിർമ്മാണത്തിൽ നിലനിന്നിരുന്ന അവിചാരിത തടസ്സം നീങ്ങും. വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോകുവാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. സുഹൃത്തുക്കൾക്ക് പണം കടം നൽകി പിന്നീട് വിരോധം സമ്പാദിക്കും. വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ രംഗത്ത്‌ അനുകൂലമായ സാഹജര്യം, അംഗീകാരം സർക്കാർ നേട്ടങ്ങൾ. പൊതുമേഖലാ സ്ഥാപനത്തിൽ സാമ്പത്തിക നേട്ടങ്ങൾ. ഐടി, എഞ്ചിനിയറിംഗ്‌ മേഖലകളിൽ മേലുദ്ദ്യോഗസ്ഥരുമായി സഹകരണം കാര്യവിജയം. ആരോഗ്യരംഗത്തും, ഫാർമസി മേഖലകളിലും ധന ഭാഗ്യം ബഹുമതി അംഗീകാരം

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 )

ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. മാനസികമായി ഒരു പ്രത്യേക ബലം കൈവരും. വിദേശ ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് നാട്ടിൽ പുതിയ ജോലി ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥിക്കൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദാമ്പത്യജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്. കൃത്യമായ ആസൂത്രണ ത്തോടെ ഗൃഹനിർമ്മാണം തുടങ്ങി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ദൈവാനുഗ്രഹത്താൽ പല പ്രതിസന്ധികളെയും തരണം ചെയ്യും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. പ്രത്യേക ആനൂകൂല്യങ്ങൾ ലഭിക്കും. കുടുംബ ത്തിലെ ചെറിയ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ദൂരദേശ നിന്നും വിലയേറിയ സാധനങ്ങൾ, പുസ്തകങ്ങൾ ഇവ സമ്മാനമായി ലഭിക്കും. ആഗ്രഹിച്ച സ്ഥലം വാങ്ങാൻ യോഗം. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും ശ്രദ്ധിക്കണം. മുടങ്ങി കിടന്ന ഗൃഹനിർമ്മാണ പ്രവർത്തനം ആരംഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തും. വിദേശ രാജ്യത്ത്‌ തൊഴിൽ ആഗ്രഹിച്ചാൽ അവ നേടാൻ കഴിയും. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം.

Also Read :  ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 )

കഠിന പ്രയത്നത്തിലൂടെ സാമ്പത്തിക പുരോഗതി. ദൂരയാത്രകൾക്ക്‌ അവസരം വന്നു ചേരും. തറവാട്ടിൽ അഭിപ്രായ ഭിന്നതകൾക്ക്‌ ഇടവരാതെ സൂക്ഷിക്കണം. ചില അവസരങ്ങൾ സുഹൃത്ത്ക്കളുടെ സഹായം ആശ്വാസകരമായി മാറും. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ, രേഖകൾ ഇവ നഷ്ടമാകാതെ. സൂക്ഷിക്കണം. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളും, ജാമ്യ വ്യവസ്ഥകളിലും സാമ്പത്തിക ക്രമക്കേടുകളിലും ഉൾപ്പെടാതെ ശ്രദ്ധിക്കണം. ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ വന്നു ചേരും സ്ത്രീ- പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. പുത്തൻ സംരംഭകൾക്ക്‌ തുടക്കം കുറിക്കും. മിക്ക കാര്യത്തിലും വിട്ട്‌ വീഴ്ച വേണ്ടി വരും. സർക്കാർ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പ്രശ്നങ്ങൾ ഇടയ്ക്ക്‌ വന്നു ചേരും. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി .വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. ആരോഗ്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലമാണ്.പാരമ്പര്യ ജന്യരോഗങ്ങളായ പ്രമേഹം മുതലായവ പിടിപെടാനുള്ള സാദ്ധ്യത അധികരിച്ചു നിൽക്കുന്നു. സന്താനങ്ങളെ ക്കൊണ്ടുള്ള അനുഭവഗുണവും കുറവായിരിക്കും. അതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക. പെട്ടെന്ന് കലഹിക്കുവാനുള്ള പ്രവണത അധികരിക്കും. പൊതു പ്രവർത്തകർ പ്രത്യേക കരുതൽ ഇക്കാര്യത്തിലെടുക്കുക. വളരെ ഉത്തരവാദിത്തം നിറഞ്ഞ നിയമനങ്ങൾ ലഭിക്കും. ഗൃഹ നിർമ്മാണത്തിൽ അവിചാരിതതടസ്സം നേരിടാം. വിദ്യാർത്ഥികൾ സുഹൃത്തുക്കളുമായി ചേർന്നുള്ള പഠനരീതി ഉപേക്ഷിക്കണം.

ജീവിതത്തിൽ പ്രണയത്തില്‍ ഭാഗ്യമുള്ളവർ ഈ രാശിക്കാര്‍

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

പ്രതികൂലമായി ക്രമേണ അനുകൂലമാകുന്ന ഫലങ്ങളാണുണ്ടാവുക. സാമ്പത്തികവിഷമം തുടക്കത്തിൽ നേരിടുമെങ്കിലും ക്രമേണ വളരെ മെച്ചപ്പെടും. സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണ്ണമായി വീട്ടുവാൻ സാധിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹകരണം വർദ്ധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും .ബിസിനസ്സിൽ പുതിയ മേഖലകൾ കണ്ടെത്തും. പുതിയ ജോലി, ഉപരിപഠനത്തിൽ പ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമസന്താനലാഭമുണ്ടാകുന്ന കാലമാണ്. അവിചാരിതമായി അധിക ചെലവ് നേരിടാവുന്നതാണ്.
മാനസികസംഘർഷം അധികരിച്ച് ക്രമേണ ശാന്തമാകുന്ന രീതി നിലനിൽക്കുന്നു. അനാവശ്യചിന്ത മനസ്സിനെ മഥിക്കും. ഇല്ലാത്ത രോഗത്തെക്കുറിച്ച് മനസ്സ് വ്യാകുലപ്പെടും. സാമ്പത്തികപരമായ നേട്ടങ്ങൾക്കായി കഠിനപ്രയത്നം വേണ്ടി വരും. വരവിനൊപ്പം ചെലവും അധികരിക്കും. ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റപണികൾ വേണ്ടി വരും. വളരെ അടുത്ത സുഹൃത്തു ക്കളുമായി മാനസിക അകൽച്ചയ്ക്കു സാദ്ധ്യത. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് അലസത പിടിപെടാവുന്ന കാലമാണ്. പിതൃജനദുരിതമുണ്ടാകും.

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

കായിക രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ആദ്യം കാര്യതടസ്സത്തിനു ശേഷം കാര്യവിജയം. സിനിമ, ടി വി, ദൃശ്യമാധ്യമ രംഗത്തും, ടൂറിസം മേഖലകളിലും സാമ്പത്തിക അഭിവൃദ്ധി വരുമെങ്കിലും ചതി പറ്റുക, ആരോപണങ്ങൾ, ധനനഷ്ടം ഇവ സൂക്ഷിക്കണം. റെയിൽവേ ഗതാഗത രംഗത്ത്‌ തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാകാതെ സൂക്ഷിക്കണം. സൈനിക രംഗത്തും, നേവി, കസ്റ്റംസ്‌, കോസ്റ്റ്‌ ഗാർഡ്., ഫയർ ഫോഴ്സ്‌, പോ- ലീസ്‌ എന്നി മേഖലകളിൽ തൊഴിൽ ഭാരവും മേലുദ്യോഗസ്ഥരുടെ അപ്രീതിയും വരാതെ സൂക്ഷിക്കണം. ബ്യൂട്ടി പാർലർ രംഗത്തും ഇൻഷുറൻസ്‌ മേഖലകലിലും തൊഴിൽ പ്രശ്നങ്ങൾ, അപകീർത്തി , കാര്യതടസ്സം ഇവ അനുഭവപ്പെടും. ഐടി, എഞ്ചിനിയറിംഗ്‌ രംഗത്തും, സിനിമ, ടി വി, ദൃശ്യ മാധ്യമ രംഗത്തും അപകീർത്തിയും വിവാദ രംഗങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ പ്രശ്നങ്ങളോ ആരോപണങ്ങളോ വന്നു ചേരും. ഉന്നതരുടെ സഹായം ലഭിക്കും.ദൈവാനുഗ്രഹത്താൽ പല പ്രതിസന്ധികളെ തരണം ചെയ്യും . പല തരത്തിലും ധനം വന്നു ചേരും. ഭൂമി ഇടപാടുകളിലും ഏജൻസി ഏർപ്പാടുകളിലും വിജയം. ഗൃഹത്തിൽ ചെറിയ കലഹം രമ്യമായി പരിഹരിക്കും. ഗുരുനാഥന്മാരെയും സുഹൃത്ത്‌ക്കളെയും കണാൻ ഇട വരും. ഉദ്ദേശിച്ചപല കാര്യങ്ങളും നടപ്പിലാക്കും. നടപ്പാക്കാത്ത കാര്യങ്ങളെ കുറിച്ച്‌ വ്യാകുല പെടും . ദൈവാനുഗ്രഹത്താൽ പല അപകടങ്ങളിൽ നിന്ന്‌ രക്ഷ നേടും. ദൂരദേശ നിന്നും വിലയേറിയ സാധനങ്ങൾ, പുസ്തകങ്ങൾ ഇവ സമ്മാനമായി ലഭിക്കും. ആഗ്രഹിച്ച സ്ഥലം വാങ്ങാൻ യോഗം. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ ആദ്യം തടസ്സം വരുമെങ്കിലും അവ പിന്നീട്‌ അനുകൂലമായി വന്നുചേരും.