ജന്മദിനാശംസകള് നേര്‍ന്ന ആശംസയ്ക്ക് നന്ദി പറഞ്ഞതിന് ഒപ്പം കുഞ്ഞിനായി കാത്തിരിക്കുന്ന താര ദമ്പതികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
നിങ്ങള്‍ ഇരുവരും നല്ല മാതാപിതാക്കളാവും എന്നുറപ്പുണ്ട് എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ 70ാം ജന്മദിനമായിരുന്നു സെപ്തംബര്‍ പതിനേഴിന്. കോഹ് ലിയെ കൂടാതെ സച്ചിന് ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തിയിരുന്നു.
നിലവില്‍ ഐപിഎല്ലിന് വേണ്ടി ദുബായിലാണ് കോഹ് ലി. ഐപിഎല്ലിനായി പറക്കുന്നതിന് മുന്‍പാണ് കുഞ്ഞ് ജനുവരിയില്‍ വരുമെന്ന സന്തോഷം കോഹ് ലിയും അനുഷ്കയും ആരാധകരുമായി പങ്കുവെച്ചത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക