ഓണ്‍ലൈന്‍ സദാചാര ആങ്ങളമാര്‍ക്ക് മറുപടിയുമായി സിനിമാ താരം അഭിജ ശിവകലയും. സ്ത്രികള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രെയിന്സുമുണ്ടെന്നായിരുന്നു അഭിജയുടെ പ്രതികരണം. ഓണ്‍ലൈന്‍ സദാചാരവാദികള്‍ക്കെതിരെ ആരംഭിച്ച ‘വീ ഹാവ് ലെഗ്സ്’ പ്രചരണത്തിന് പിന്തുണയുമായിട്ടായിരുന്നു താരം എത്തിയത്. ഇന്നര്‍ വേഷത്തിലുള്ള തന്റെ ചിത്രവും അഭിജ പങ്കുവെച്ചിരുന്നു.
പോസ്റ്റിന് നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ അഭിനന്ദന കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഒഴിവു ദിവസത്തെ കളി, ആക്ഷന്‍ ഹീറോ ബിജു, ഉദാഹരണം സുജാത, ആഭാസം തുടങ്ങി നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് അഭിജ. നേരത്തെ സൈബര്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജനെ പിന്തുണച്ചാണ് ‘ വീ ഹാവ് ലെഗ്സ് ക്യാമ്പയിന്’ താരങ്ങള്‍ തുടക്കം കുറിച്ചത്.
12കാരി അഴുക്കുചാലില്‍ മരിച്ച നിലയിൽ
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകള്‍ നിറഞ്ഞത്.
എന്നാല്‍, വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവെച്ചുകൊണ്ടായിരുന്നു അനശ്വര ഇതിന് മറുപടി പറഞ്ഞത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി.
അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെ്തിരുന്നു. നടി റിമ കല്ലങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസീം, രജിഷ വിജയന് തുടങ്ങി നിരവധി നടിമാര്‍ വീ ഹാവ് ലെഗ്സ് ക്യാംപയിനിന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക