തിരുവനന്തപുരം: മന്ത്രി കെ. ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്. ജലീല്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അതിനാല്‍ ധാർമ്മികതയുടെ വിഷയം ഉദിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
രണ്ടാമൂഴം; കേസ് ഒത്ത് തീര്‍പ്പിലെത്തി
കൂടാതെ സുരക്ഷാ കാരണങ്ങളാലാണ് ജലീല്‍ സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ബിജെപിയും കോണ്‍ഗ്രസും ഗുണ്ടകളെ ഇറക്കി ബോധപൂര്‍വം അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും കഴിഞ്ഞ ദിവസം സമരത്തില്‍ പോലീസുകാരന് പരിക്കേറ്റിരുന്നു എന്നും കൂടാതെ കായിക പരിശീലനം ലഭിച്ചയാള്‍ക്കു മാത്രമേ ഇത്തരത്തില്‍ സമരം ചെയ്യാനാവൂ എന്നും യോഗത്തില്‍ വിലയിരുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക