കണ്ണൂർ: ഇന്ന് കണ്ണൂരിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി സത്യന്(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്.
സംസ്ഥാന വ്യാപകമായി കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
കോവിഡ് സ്ഥിരീകരിച്ച സത്യനെ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്ന സത്യൻ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
ഹംസയ്ക്കും കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ന്യുമോണിയ ബാധ ഉണ്ടായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കുമായി കഴിഞ്ഞ മാസം 9 ന് ആശുപത്രിയിൽ ചികിത്സ തേടിയ ഹംസയ്ക്ക് വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക