കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. രാജ്യത്ത് 52,14,678 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 96,424 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഒറ്റദിവസം കോവിഡ് ബാധിച്ച് മരിച്ചത് 1,174 പേരാണ് . ഇതോടെ രാജ്യത്ത് 84,372 പേര് കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് ബാധിതരായിരുന്ന 41,12,552 പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 10,17,754 പേര് ഇപ്പോഴും ചികിത്സയിലാണ്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ബിഹാര്‍, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക