ബോളിവുഡിന് പുറമെ ഹോളിവുഡിലും വെന്നിക്കൊടി പാറിക്കുകയാണ് പ്രിയങ്ക ചോപ്ര. അഭിനയ രംഗത്തിനു പുറമെ സംവിധാന രംഗത്തും തിളങ്ങാൻ നടി തയ്യാറെടുക്കുകയാണ്. പ്രിയങ്ക ചോപ്ര സഹസംവിധാനം നിര്‍വ്വഹിക്കുന്ന ‘ഈവിള്‍ ഐ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയങ്ക ചോപ്രയും നിര്‍മാണത്തില്‍ പങ്കാളിയാണ്.
അന്ധവിശ്വാസത്തിന്റെയും, പുനര്‍ജന്മത്തിന്റെയും പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ചിത്രം ജേസണ്‍ ബ്ലമിന്റെ ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് പിന്തുണയ്ക്കുന്ന എട്ട് ഫിലിം സീരീസിന്റെ ഭാഗം കൂടിയാണ്. എലന്‍ ദസ്സാനി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സരിത ചൗധരി, സുനിത മണി, ഒമര്‍, ബെര്‍ണാര്‍ഡ് വൈറ്റ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക