മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഓഹരി വിപണിയിൽ നേട്ടമുണ്ടായത്. എന്നാൽ നേട്ടം നിലനിർത്താൻ ആയില്ല. സെന്‍സെക്സ് 134 പോയന്റ് കുറഞ്ഞ് 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത
ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1,430 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തിൽ.
ഭാരതി എയർടെൽ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എൻ ടി പി സി, സൺ ഫാർമ, എൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക