തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ടും 8 ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സെപ്തംബര്‍ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ആണിത്.
പടിഞ്ഞാറന്‍ കടലില്‍ 50 – 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 – 50 വരെയും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 8 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക