ന്യൂഡൽഹി: ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് പിടികൂടിയത്. ബംഗാൾ സ്വദേശികളാണ് അറസ്റ്റിലാണ്.
ഇവരുടെ കയ്യിൽനിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് പാക്കിസ്ഥാനിൽ നിന്നും പരിശീലനം കിട്ടിയിട്ടുണ്ടെന്ന് എൻഐഎ പറഞ്ഞു. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഇവർക്ക് പരിപാടിയുണ്ടായിരുന്നു.
സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി. റെയ്ഡുകൾ തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക