നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. അതിജീവിച്ചവള്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോവുന്നതെന്നും സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഹൃദയഭേദകമാണിത്. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം. ഇത് തീര്‍ത്തും പീഡനമാണ്’, പാര്‍വതി പറഞ്ഞു.
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടിയാണ് പാര്‍വ്വതിയുടെ പോസ്റ്റ്.
അമേരിക്കന്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്.നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ്, ഭാമ എന്നിവരുടെ കൂറുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക