പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടർ അറിയിച്ചതായി ശർബരിയുടെ മകൻ അമലിൻ ദത്ത പറഞ്ഞു.
സ്വർണക്കടത്ത് സംഘമെന്ന് സൂചന: കരിപ്പൂര്‍ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമെന്ന് സൂചന
വൈകിട്ട് ഫോൺ കോൾ വരാത്തതിനാൽ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശർബരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു. ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശർബരി.
പുരുഷൻമാർക്കുള്ള ഇന്ത്യൻ പരമ്പരാഗത വസ്ത്ര രൂപകൽപനയിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക