കണ്ണൂര്‍ ജില്ലയിലെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിർമ്മാണം ആരംഭിക്കും. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ ഏഴ് കേടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജില്ലയിലെ നാലാമത്തെ സിന്തറ്റിക് ട്രക്കാണ് പരിയാരം മെഡിക്കൽ കോളേജിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. കോളജിന് സ്വന്തമായുള്ള 10 ഏക്കര്‍ സ്ഥലത്തായിരിക്കും പദ്ധതി നടപ്പാക്കുക.
അഭിനയരംഗത്ത് നിന്ന് സംവിധാനരംഗത്തേയ്ക്ക്…; ‘ഈവിള്‍ ഐ’ ട്രെയിലര്‍ പുറത്തുവിട്ടു
ഖേലോ ഇന്ത്യ പദ്ധതി പ്രകാരമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്ബോള്‍ മൈതാനം എന്നിവയും നിര്‍മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസിംഗ് റൂമുകള്‍, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാന കായിക വകുപ്പിനാകും പദ്ധതിയുടെ നിര്‍മാണ ചുമതല. നിലവില്‍ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളജിലും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക