വാട്സ്ആപ്പ് പ്രേമികളാണ് നാമോരോരുത്തരും. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് പുത്തൻ ഫീച്ചർ നൽകുകയാണ് വാട്സ്ആപ്പ്. ഇനി ഉപയോക്താക്കള്‍ക്ക് ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറങ്ങുന്നത്.
‘ആത്മാവിനെ തൃപ്തിപ്പെടുത്തൂ’: മൂന്നാറിന്റെ നനവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ഇനിയ
വാൾപേപ്പറിന്റെ സെറ്റിങ്സ് മെനുവിലാണ് ഉപയോക്താക്കള്‍ക്ക് വാൾപേപ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നത്. പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ചാറ്റിനായോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്ക്കുമായോ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നു. ഇതിൽ നിന്നും ആവശ്യാനുസരണം ഓപ്ഷൻ തിരഞ്ഞെടുക്കാം. ചാറ്റിലുള്ള വാള്‍പേപ്പറുകള്‍ വ്യത്യസ്തമായി സെറ്റ് ചെയ്യുകയോ അതല്ലെങ്കില്‍ എല്ലാ ചാറ്റുകള്ക്കുമായുള്ള വാള്‍പേപ്പര്‍ നിലവിലുള്ള ഫീച്ചര്‍ പോലെ തിരഞ്ഞെടുക്കുകയോ ചെയ്യാം. പ്ലെയിന്‍ വാള്‍പേപ്പറുകളും വാട്സ്ആപ്പ് നല്‍കുന്നുണ്ട്.
ചൈനീസ് അതിര്‍ത്തിയിലെ സുപ്രധാനമായ 6 കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക