ചിലവ് കുറഞ്ഞ രീതിയില്‍ കൊവിഡ് പരിശോധന നടത്താനുള്ള ‘ഫെലൂദ’ എന്ന സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പും സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് ഇത് രൂപീകരിച്ചിട്ടുള്ളത്.
വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഓടിയത് 800 മീറ്ററോളം
വ്യാവസായികാടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള ഡിസിജിഐയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പരിശോധനാരീതിയാണിത്.
ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസല്‍ട്ടുകൾ, ചിലവ് കുറവ്, വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക