മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
കണ്ടകശനി തുടരുന്നു. ശനി കണ്ടകനായി 10 ലാണു. എന്നിരുന്നാലും ഈ വാരം പൊതുവേ ഗുണകരമാണ് .കുടുംബ സ്വസ്ഥത അനുഭവപ്പെടും , സാമ്പത്തിക പരമായ കാര്യങ്ങളിൽ ഗുണ സാധ്യത . വിദ്യാർഥികൾക്കും ,ഉദ്യോഗാർത്ഥികൾക്കും ഈ വാരം അനുകൂലമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങള്‍ ആസ്വദിച്ച് പഠിക്കാന്‍ കഴിയും. പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും, സമൂഹത്തില്‍ പ്രശസ്തി കൈവരും. ഔദ്യോഗിക സമ്പര്‍ക്കങ്ങളില്‍ ഈ സമയം ജാഗ്രത പാലിക്കണം. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. സംസാരവും വാക്കുകളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
വ്യാഴം അഷ്ടമത്തിലേക്ക് വന്നസമയമാണു. അത്ര ശുഭകരമായ ഒരു വാരം അല്ല ഇത് . പ്രധാനമായും ആരോഗ്യ സംബന്ധം ആയിട്ടുള്ള കാര്യങ്ങൾ പ്രത്യേകം കരുതൽ വേണം . പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ട് .പ്രത്യേകിച്ച് ശ്വാസംമുട്ടൽ കഫജന്യ രോഗങ്ങൾ . ഈ ആഴ്ച തുടങ്ങാനിരുന്ന എല്ലാ കാര്യങ്ങളും തൽക്കാലം മാറ്റി വെക്കുന്നതായിരിക്കും നല്ലത് .സാമ്പത്തിക ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കണം
പല പ്രതിബന്ധങ്ങൡ നിന്നും രക്ഷ ലഭിക്കും. ശത്രുക്കളെ ജയിക്കും. കൂടാതെ, നിങ്ങള്‍ക്ക് രോഗങ്ങള്‍ ഭേദമാകും. ഏതെങ്കിലും കോടതി കേസുകളില്‍ കുറച്ച് ഇളവ് ലഭിക്കും. ബിസിനസ്സ് കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മത്സരാത്മകത ഉയരും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ ഉപദേശം തേടെണ്ടതാണ് .
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
അഷ്ടമശ്ശനിക്കാലമാണ്. അനുകൂലമായ ഒരു വാരമാണ് ഇത് . പ്രത്യേകിച്ച് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം . കുടുംബസുഖം ലഭിക്കും .പൊതുവേ എല്ലാ മേഖലയിലും ഈ വാരം അനുകൂലമായി തന്നെയാണ് കാണുന്നത്. കുട്ടികള്‍ മൂലം ചില മാനസിക പ്രയാസങ്ങള്‍ നേരിടേണ്ടിവരും. കുട്ടികള്‍ തെറ്റായ കൂട്ടുക്കെട്ടുകളില്‍ ചാടാതെ നോക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. ജീവിതപങ്കാളിയുമായി നല്ല നിമിഷം ചെലവഴിക്കും. പങ്കാളിത്ത ബിസിനസ്സുകാര്‍ക്ക് ഗുണകരമായ കാലം. മുതിര്ന്നവരുമായിയുള്ള പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം കൈവരും. വിനോദ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാം.
നക്ഷത്ര സ്വഭാവം; അറിയാം 27 നക്ഷത്രക്കാരുടെയും പൊതുസ്വഭാവങ്ങൾ
കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
വ്യാഴം രോഗസ്ഥാനത്തും, കണ്ടശനി കാലവുമാണ്. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് ഈ വാരം അല്പം മെച്ചമായിരിക്കും .പ്രത്യേകിച്ച് ആരോഗ്യ പുരോഗതി ഉണ്ടായിരിക്കും .വാഹനങ്ങളെ കൊണ്ടോ നാൽക്കാലികളെ കൊണ്ടോ ഉപജീവനമാർഗ്ഗം നടത്തുന്നവർക്ക് ഏറെ ഗുണകരമായ വാരം ആണിത്. കാർഷിക പുരോഗതി ഉണ്ടായിരിക്കും . കൃഷിക്കാർക്കും മെച്ചപ്പെട്ട ഒരു വരം ആണ് .ധനപരമായ ഇടപാടുകൾ അല്പം ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ . ജീവിത നിലവാരം മെച്ചപ്പെടും. ചെലവ് ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭ്യമാകും. മത്സരപരീക്ഷകളില്‍ വിജയം ലഭ്യമാകും. ഇച്ഛാശക്തി മെച്ചപ്പെടുത്തുകയും പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടാനുള്ള ശക്തി പ്രാപ്തമാകുകയും ചെയ്യും. ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ജീവിതപങ്കാളിയുടെ ഉപദേശങ്ങള്‍ ഉപയോഗപ്പെടും. വീട്ടില്‍ സമാധാനവും സന്തോഷവും ലഭിക്കും. ഗവേഷണ പഠന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുകൂല സമയമായിരിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ആഴ്ചയുടെ തുടക്കത്തില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭ്യമാകും. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. എല്ലാ ജോലികളും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും നിങ്ങള്‍ അവരോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
യാതൊരു പ്രതീക്ഷയും ഇല്ലാത്ത സമയത്ത് പെട്ടെന്ന് കയ്യിൽ പണം വരും .ലോട്ടറി എടുക്കുന്ന ശീലമുള്ളവർക്ക് ഈ വാരം ചെറിയ ഭാഗ്യം ഒക്കെ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി അകലാൻ ഒരു സാധ്യതയുണ്ട് . വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല വാരം ആയിരിക്കും ഇത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം, പണത്തിന്റെ ഇടപാടുകളില്‍ ഒരു അവഗണനയും വെക്കരുത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുടുംബജീവിതത്തിന് ഇത് നല്ല സമയമാണ്. വ്യാപാരികള്‍ക്കു നല്ല ലാഭം കൈവരും. നിങ്ങളുടെ പദ്ധതികള്‍ ശരിയായി നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബാന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും. നിങ്ങളുടെ പ്രശസ്തി സാമൂഹിക തലത്തിലും വര്‍ദ്ധിക്കും. ജോലികളില്‍ വിജയം നേടാന്‍ കഠിനാധ്വാനത്തോടെ തുടരുക.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
ഏറ്റവും പ്രയാസമേറിയതും പ്രധാനപ്പെട്ടതുമായ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. വാക്കുകളില്‍ നിയന്ത്രണം പാലിക്കണം. കുടുംബ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ ഉപദേശം തേടാവുന്നതാണ്. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കണ്ടകശ്ശനിക്കാലമാണ്. പ്രധാനമായും സാമ്പത്തിക പ്രശ്നമാണ് ഈ വാരം ബുദ്ധിമുട്ടിക്കുക .പണം എത്ര കയ്യിൽ കിട്ടിയാലും അത് ഒന്നിനും തികയാതെ വരും . ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലവും കിട്ടില്ല .അതുകൊണ്ടുതന്നെ പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കും .അതേസമയം വിദ്യാർഥികൾക്ക് നല്ല വാരമാണ്
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
ഏറെ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം . ഏർപ്പെടുന്ന എല്ലാ പ്രവർത്തികളും വിജയിക്കും .വിദ്യാർഥികൾക്കും തൊഴിലന്വേഷകർ ക്കും അനുകൂലമാണ് .പൊതുവേ എല്ലാ കാര്യങ്ങളും സുഖമായിതന്നെ നടക്കും . ബിസിനസുകാര്‍ക്ക് വിദേശത്ത് നിന്ന് പ്രയോജനം ലഭ്യമാകും. എന്നിരുന്നാലും, ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ, ജോലി സംബന്ധിച്ച് വിദേശയാത്രയ്ക്ക് അവസരമുണ്ടാകാം. നിക്ഷേപം നടത്താന്‍ പദ്ധതിയിടാം, മറ്റുള്ളവരുമായി ചേര്‍ന്ന് നിക്ഷേപിക്കുന്നതിന് പകരം ഒറ്റയ്ക്ക് നിക്ഷേപം നടത്തുന്നതായിരിക്കും നല്ലത്. ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്ന കാലം കൂടിയാണിത്. ജീവിതപങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പരസ്പര ധാരണയിലൂടെ സംസാരിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ജന്മത്തിൽ വ്യാഴവും ഏഴരശനിയുമാണു. ഗ്രഹപ്പിഴകളുടെ കാലം ആണെങ്കിലും കുറച്ച് ആഴ്ചകളായുള്ള നല്ല സമയം അതേപോലെ തുടരും . പ്രത്യേകിച്ച് ഉദ്യോഗാർത്ഥികൾക്ക് നല്ല വാരം ആണിത് .വളരെ പെട്ടെന്ന് എല്ലാ പ്രവർത്തികളും വിജയിക്കും .കാര്യങ്ങൾ എല്ലാം സുഖമായി നടക്കും .പ്രവർത്തന മികവ് കൊണ്ട് തന്നെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാൻ ഈ വര൦ സാധിക്കും .വിദ്യാർഥികൾക്കും ഏറെ അനുകൂലമായ വരമാണ്. നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവ് ഉയരും. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയും. ബിസിനസ്സുകാര്‍ക്ക് ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ചുറ്റുമുള്ള ആളുകളെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയില്‍ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ പ്രമോഷനു സാധ്യത. ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകും. മത്സര മനോഭാവം വര്‍ദ്ധിക്കുകയും നിങ്ങളുടെ ശത്രുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും.
കന്നിമാസം നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ മലയാള മാസഫലം
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ഏഴരശനികാലത്തെ കാഠിന്യമായ സമയം -ജന്മശനിയും, ഒപ്പം വ്യാഴം പിഴാകാലവുമാണു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉള്ള ദോഷങ്ങൾക്ക് ഈ വാരം അല്പം ശമനം പ്രതീക്ഷിക്കാം .മുടങ്ങിക്കിടന്ന എല്ലാ കാര്യങ്ങളും ചെയ്തുതീർക്കാൻ സാധിക്കും . കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ഗുണമാണ് ഈ വാരം .തൊഴിലന്വേഷകർക്ക് പ്രതീക്ഷിക്കുന്ന ജോലി ലഭിച്ചേക്കാം .പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകും .ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലാഭകരമായ വാരം ആണിത് ജോലിയില്‍ പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ കാലം. നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകാന്‍ യോഗമുണ്ട്. ബിസിനസ്കാര്‍ക്ക് ഗുണകരമായ കാലമാണ്. പുതിയ അവസരങ്ങള്‍ വന്നുചേരും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
ഏഴരശനി തുടങ്ങിയ സമയo. അത്ര ശുഭകരമായ ഒരു വാരം അല്ല ഇത് . പ്രത്യേകിച്ച് അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കണം .നടക്കുമെന്ന് വിചാരിച്ച പലകാര്യങ്ങളും മുടങ്ങി പോകും .ഏർപ്പെടുന്ന എല്ലാ കാര്യത്തിലും അപ്രതീക്ഷിതമായ തടസ്സങ്ങൾ വന്നുഭവിക്കും . ധനപരമായ കാര്യങ്ങളിൽ കരുതൽ വേണം . എടുത്തുചാടി ഒന്നും ചെയ്യാതെ ആലോചിച്ച് മാത്രം ഇടപെടുക . ആത്മീയ വിഷയങ്ങളിലുള്ള താല്പര്യം വര്‍ദ്ധിക്കും. പിതാവുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്നത് ഒഴിവാക്കണം. കുടുംബ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണ്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായകാലം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗമുണ്ട്. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലമായ കാലം. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം കൈവരും. ജോലിസ്ഥലത്ത് എതിരാളികള്‍ക്കെതിരെ ജാഗ്രത പാലിക്കുക. മാനസിക പ്രശ്നങ്ങളെ അതിജീവിക്കാന്‍ ആത്മീയ പാതയിലൂടെ നിങ്ങള്‍ക്ക് പോകാവുന്നതാണ്. മനസ്സിന് സന്തോഷം ലഭിക്കുന്ന അനുഭവങ്ങൾ ഈ വാരം ഉണ്ടാകും .വിചാരിച്ച കാര്യങ്ങൾ ഒക്കെ നടക്കും .ബാങ്ക് ഇടപാടുകൾ അനുകൂലമായിരിക്കും . വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മെച്ചപ്പെട്ട ഒരു വാരം തന്നെയാണ് ഇത്.
നോട്ട്: ഇത് പൊതുഫലമാണു. ഓരോരുത്തരുടേയും ജാതകപ്രകാമുള്ള ഇപ്പോഴത്തെ ദശാപഹാരങ്ങളുടെ അനുകൂല-പ്രതികൂലാവസ്ഥയനുസരിച്ചായിരിക്കും അനുഭവം
പ്രതികരിക്കാൻ ഇവിടെ എഴുതുക