ഓവറിലെ ആറ് പന്തും സിക്സ് പറത്തി ക്രിക്കറ്റ് ലോകത്തെ യുവരാജ് സിങ് ത്രില്ലടിപ്പിച്ചിട്ട് 13 വര്‍ഷം. കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നിന്റെ ഓര്മ പങ്കുവെച്ച് യുവി സമൂഹമാധ്യമങ്ങളിലെത്തി.
13 വര്‍ഷങ്ങള്‍! എങ്ങനെയാണ് സമയം കടന്ന് പോയത്…യുവി ട്വിറ്ററില്‍ കുറിച്ചു.ഇതിന് മറുപടിയുമായി അന്നത്തെ ഇര സ്റ്റുവര്‍ട്ട് ബ്രോഡുമെത്തി.
അന്ന് രാത്രി ക്രിക്കറ്റ് ബോള്‍ പറന്നതിലും പതിയെയാണ് സമയം കടന്ന് പോയത് എന്നായിരുന്നു ബ്രോഡിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക