ലോക്ഡോൺ കാലത്ത് ഒറ്റിറ്റി പ്ലാറ്റഫോമിലൂടെ വന്നു തരംഗമായി മാറിയ ‘സി യു സൂൺ’ എന്ന ചിത്രം വന്ന വഴിയെ കുറിച്ച് നടൻ ഫഹദ് ഫാസിൽ മനസ്സുയ തുറക്കുന്നു.
നാം എന്നും വാർത്തകളിൽ കാണുന്ന കാര്യമാണ് സി യു സൂണിന്റെ കഥ.
സമ്പുഷ്ട കേരളം പദ്ധതി: വിവിധ തസ്തികകളില്‍ നിയമനം, എങ്ങനെ അപേക്ഷിക്കാം?
രണ്ട് വർഷം മുമ്പ് സംവിധായകൻ മഹേഷ് നാരായണൻ ഫഹദിന് ഒരു വീഡിയോ അയച്ചു കൊടുത്തിരുന്നു. മനുഷ്യക്കടത്തിന്റെ ഇരയായ സൗദിയിൽ ഉള്ളൊരു പെൺകുട്ടിയുടെ വീഡിയോ.കരഞ്ഞു തളർന്ന ആ പെൺകുട്ടിയുടെ വീഡിയോ മനസിനെ വളരെ അലോസരപ്പെടുത്തുന്നതായിരുന്നു.
പിന്നീട് രണ്ട് വർഷത്തിന് ശേഷം മഹേഷ് നാരായണൻ സി യു സൂണിന്റെ കഥ പറഞ്ഞപ്പോൾ ഈ ഭാഗം ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന ഫഹദ് ചോദിച്ചു. തുടർന്നുണ്ടായ ചർച്ചകളാണ് സി യു സൂണിലേക്ക് എത്തിച്ചത്.സിനിമാ നിർമാണ സമയത്ത് എല്ലാവരുടേയും ആരോഗ്യത്തിനായിരുന്നു പ്രധാന്യം നൽകിയിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരേയും ഒരു കെട്ടിടത്തിൽ കൊണ്ടുവന്ന് ക്വാറന്റീൻ കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രീകരണം ആരംഭിച്ചതെന്നും ഫഹദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക