വയനാട് : ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 10 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം ഉണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. ഡാമിന്റെ മൂന്ന് സ്പില്‍വെ ഷെട്ടറുകളാണ് തുറന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട് . മലപ്പുറം , വയനാട് , തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് . ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക