സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് തിരുവന്തപുരത്താണ് ജില്ലകൾ തിരിച്ചുള്ള കണക്ക് ഇങ്ങനെ:
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 16 മരണം
തിരുവനന്തപുരം 892
എറണാകുളം 537
കോഴിക്കോട് 536
മലപ്പുറം 483
കൊല്ലം 330
തൃശൂര്‍ 322
പാലക്കാട് 289
കോട്ടയം 274
കണ്ണൂര്‍ 242
ആലപ്പുഴ 219
കാസര്‍ഗോഡ് 208
പത്തനംതിട്ട 190
വയനാട് 97
ഇടുക്കി 77
16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കേരളത്തിൽ ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകൾ; ആകെ 638 ഹോട്ട് സ്പോട്ടുകൾ
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക