പുതിയ ബൈക്ക് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. ഈ മാസം അവസാനം പുതിയ ബൈക്ക് പുറത്തിറക്കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാനാണിത്.
കളിക്കിടെ പരിക്ക്, ചെന്നെെയ്ക്കെതിരെ അശ്വിൻ ഇറങ്ങുമോ?, ഡൽഹി ക്യാപ്റ്റന്റെ മറുപടി
പെര്‍ഫോമന്‍സും എന്ജിന് ശേഷിയും കൂടിയ ബൈക്കുകള്‍ക്കായി ഒരുക്കിയതാണ് ബിങ് വിങ് ഡീലര്‍ഷിപ്പുകള്‍. ഹോണ്ട തുടങ്ങിയ ബിങ് വിങ് ഡീലര്‍ഷിപ്പില്‍ നിന്നായിരിക്കും പുതിയ ബൈക്ക് വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ ബൈക്കിന്റെ ശബ്ദവും സമൂഹമാധ്യമങ്ങളിലൂടെ ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്.
ഹോണ്ടയുടെ പുതിയ ബൈക്ക് മത്സരിക്കുക റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്ന 350 സിസി ബൈക്കുമായിട്ടായിരിക്കും. വരാനിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ഒരു ക്രൂയിസര്‍ പതിപ്പാകാമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക