കാക്കിയണിഞ്ഞെത്തിയ പൃഥ്വിരാജ് കഥാപാത്രങ്ങളെയെല്ലാം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പൃഥ്വി കാക്കി അണിയാനൊരുങ്ങുകയാണ്. നവാഗതനായ തനു ബാലക്കിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലാണ് പൃഥ്വിരാജ് പോലീസ് ഓഫീസറായി എത്തുന്നത്. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലോക് ഡൗണിന് ശേഷം ഒരുങ്ങുന്ന ആദ്യ പൃഥ്വിരാജ് ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ജോജുവും ഷീലു എബ്രഹാമും ഒന്നിക്കുന്നു, അണിയറയിൽ ‘സ്റ്റാർ’ ഒരുങ്ങുന്നു
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും ചിത്രീകരിക്കുക. കൂടുതൽ രംഗങ്ങളും ഇൻഡോർ ആയിരിക്കുമെന്നും ജനക്കൂട്ടം അടങ്ങുന്ന രംഗങ്ങൾ വളരെ കുറച്ചുമാത്രമേ ഉള്ളുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക