ബിഗ്ബോസിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് രജിത്കുമാർ. ബിഗ്ബോസ് രണ്ടാം സീസണിലാണ് മത്സരിക്കാനായി രജിത്കുമാർ എത്തിയത്. അതിനു മുൻപ് വിവാദ പരാമർശങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ബിഗ്ബോസിൽ മത്സരിക്കാനെത്തിയെങ്കിലും അപ്രതീക്ഷിത സംഭവവികാസത്തിന് ശേഷം താരം പരിപാടിയില്‍ നിന്നും പുറത്താകുകയായിരുന്നു. അപ്പോഴേക്കും ആരാധക പിന്തുണയില്‍ ഏറെ മുന്നിലായിരുന്നു രജിത്കുമാര്‍. വലിയ പ്രതിഷേധമാണ് അദ്ദേഹം പുറത്തായതിന് ശേഷം സോഷ്യൽ മീഡിയകളിലൂടെ നടന്നത്.
രജിത്കുമാർ പുറത്തായതിന് ശേഷം പെട്ടെന്ന് തന്നെ ഷോ അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നു. ഇതോടെ ആരാധകർ തങ്ങളുടെ പ്രാർത്ഥനയാണ് ഷോ അവസാനിപ്പിക്കാൻ കാരണമെന്ന് പ്രതികരിച്ചു. ഷോയിലുണ്ടായ മുളക് വിവാദമാണ് രജിത് കുമാറിനെ പുറത്താക്കാനുള്ള കാരണമായത്. ഇപ്പോഴിതാ ബിഗ്ബോസ് അവസാനിപ്പിച്ചതിനുള്ള കാരണം കോവിഡ് മഹാമാരി അല്ലെന്നാണ് രജിത്കുമാർ പറയുന്നത്. അമൃതയ്ക്കും അഭിരാമി സുരേഷിനുമൊപ്പം എജി വ്ളോഗ്സില്‍ എത്തിയപ്പോഴായിരുന്നു രജിത് കുമാര്‍ ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
ബിഗ്ബോസിലുള്ള മുഴുവന്‍ പേരോടും ആത്മാര്‍ത്ഥ സ്നേഹമാണ്. ദേഷ്യവും വെറുപ്പുമൊന്നുമില്ല. കൊറോണ കൊണ്ടാണ് ബിഗ്ബോസ് സീസണ് 2 നിർത്തലാക്കിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത്കുമാര്‍ വെളിപ്പെടുത്തി. കൊറോണയാണെങ്കില്പ്പോലും ക്വാറന്റൈനില്‍ ആക്കി അവിടെ നിര്‍ത്താമായിരുന്നു. ഉറപ്പായും 100 ദിനം തികക്കുകയും ചെയ്യാമായിരുന്നു. പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. ആൻ രേഷ്മയെ ആയിരുന്നില്ല ലക്ഷ്യം വച്ചത്. ക്ലാസിലെ വികൃതിക്കാരനായ കുട്ടിക്കാണ് പോയിന്റെന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ, അതുകൊണ്ടു തന്നെ താൻ ആ കഥാപാത്രമായി മാറുകയായിരുന്നു. തനിക്കാരോടും ഒരു വിരോധവുമില്ല. വികൃതിക്ക് വേണ്ടി മാക്സിമം ചെയ്യാം, ഇതാണ് ആ സമയത്ത് വന്നത്. മുളക് തേച്ചിട്ടില്ല. മുളകിന്റെ വെള്ളമാണ് തേച്ചത്. നിങ്ങള്‍ക്ക് അറിയണമെന്നുള്ളത് കൊണ്ടാണ് അക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോജുവും ഷീലു എബ്രഹാമും ഒന്നിക്കുന്നു, അണിയറയിൽ ‘സ്റ്റാർ’ ഒരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക