ഇരുസഭകളും പാർലമെന്റിൽ കാർഷിക ബില്ല് പാസ്സാക്കിയതിനെതിരെ പ്രതിഷേധവുമായി ശിരോമണി അകാലിദള്‍(എസ്എഡി) രംഗത്ത്. ഇക്കാര്യത്തിൽ പ്രതിഷേധമറിയിച്ചുക്കൊണ്ട് ശിരോമണി അകാലിദള്‍ രാഷ്ട്രപതിയെ കണ്ടു. നിര്‍ബന്ധബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം വേണ്ട, ആദ്യമായി മനസ്സ് തുറന്ന് സായ് പല്ലവി; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
ഇതുസംബന്ധിച്ച് എസ്എഡി പ്രതിനിധി സംഘം രാഷ്ട്രപതിക്ക് വിശദമായ നിവേദനവും നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്‍. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് സെപ്റ്റംബര്‍ 17-ന് രാജിവച്ചിരുന്നു.
അതായിരുന്നില്ല ബിഗ്ബോസ് നിർത്താനുള്ള കാരണം..; വെളിപ്പെടുത്തലുമായി രജിത്കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക