ആട് ചിത്രത്തിലെ ഷാജി പാപ്പാനേയും സംഘത്തേയും കുഞ്ഞുമകന് പരിചയപ്പെടുത്തി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്, വിനായകന്റെ ഡ്യൂഡ്, സണ്ണി വെയ്ന്റെ സാത്താന് സേവ്യര്‍, വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍ എന്നീ കഥാപാത്രങ്ങളെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ മിഥുന് മകന് പരിചയപ്പെടുത്തി കൊടുക്കുന്നത്.
https://www.facebook.com/MidhunManuelThomas/posts/983145742153889?__cft__[0]=AZXLxwjoCFjX00Q54yBzp4WIYwNbTJtakeocOut219V7IVncL6X2vEilzCBWyTdq3JFkWTNBe1-GuWLtgPVek8HIKHp6anKyfp-4IHDeSrs5BIwC9r_n-Gpp76CudmThIdl03YE9Fi6hSfn2XiSwLX56vVmF0IalMiKcWz6p5GvcJK2rWDGL8almPMxf_LGQBsNba1LsZQu_OZBIaw2TDOp8&__tn__=%2CO%2CP-R
അച്ഛന്റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്ന കുഞ്ഞിന്റെ ക്യൂട്ട് വീഡിയോയാണ് മിഥുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ‘നല്ലതാടാ’ എന്ന പാപ്പാന് സ്റ്റൈല്‍ കമന്റുമായി ജയസൂര്യയും എത്തി. ജൂനിയര്‍ മിഥുന് ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്നാണ് വിജയ് ബാബുവിന്റെ കമന്റ്.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുന് സിനിമാരംഗത്തെത്തിയത്. മിഥുന് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. 2017-ല്‍ ആട് 2വും റിലീസ് ചെയ്തു. ആട് 3 ഒരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫടികം: കാലം ചെല്ലുംതോറും വീര്യം കൂടുന്ന വീഞ്ഞ്, വൈറലായി ആടുതോമ റീലോഡഡ്
ആന്മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നിവയാണ് മിഥുന് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. സൈക്കോ ത്രില്ലര്‍ ചിത്രമായ അഞ്ചാം പാതിരയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് മിഥുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക