മുംബൈ: ബോളിവുഡ് നടി പായല്‍ ഘോഷിന്റെ ലൈംഗിക ആരോപണത്തിനെതിരെ പ്രതികരണവുമായി സംവിധായകന് അനുരാഗ് കശ്യപ്. ഇതിനെതിരെ താന്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും തനിക്കാവശ്യമായ എല്ലാ നിയമോപദേശങ്ങളും തന്റെ അഭിഭാഷകനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നു.
സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി
തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച കശ്യപ് തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
അനുരാഗ് കശ്യപിന്റെ അഭിഭാഷകയായ പ്രിയങ്ക ഖിമാനിയാണ് പ്രസ്താവന പുറത്തിറക്കിയത്. “ലൈംഗിക ദുരുപയോഗം സംബന്ധിച്ച തെറ്റായ ആരോപണങ്ങള്‍ എന്റെ കക്ഷിക്കിതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റായതും അടിസ്ഥാനരഹിതവുമാണ്.”
ശനിയാഴ്ചയാണ് ബോളിവുഡ് നടിയായ പായല്‍ ഘോഷ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ ഗുരുതര ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. ട്വിറ്ററില്‍ അനുരാഗിനെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണമുന്നയിച്ച ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്യുകയായിരുന്നു. തന്റെ സുരക്ഷ അപകടത്തിലാണെന്നും നടി ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പിന്നീട് ബിപി തെലുഗുവിന് നല്കിയ അഭിമുഖത്തിലും അനുരാഗ് കശ്യപ് തന്നെ വീട്ടില്‍ വെച്ച് ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായി ആരോപണമുന്നയിച്ചു.
കൊള്ളാം, എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ നിങ്ങള്‍ ഇത്രയധികം സമയമെടുത്തു. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ മറ്റൊരു സ്ത്രീയെ നിങ്ങള്‍ ഇതിലേക്ക് വലിച്ചിഴച്ചു. മാഡം ഒരു സ്ത്രീയാണെന്നിരിക്കെ അതിര്‍ത്തികള്‍ പാലിക്കണമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എനിക്ക് പറയാനുള്ളത് എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കശ്യപ് ട്വിറ്ററില്‍ കുറിച്ചു.
നയതന്ത്ര പാർസൽ: അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം
സംഭവത്തില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാരായ താപ്സി പന്നു, രാധിക ആപ്തെ സംവിധായിക ഹന്‍സല്‍ മെഹ്ത എന്നിവരും രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ അനുരാഗ് കശ്യപിന്റെ ആദ്യഭാര്യ ആരതി ബജാജും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. ഇന്നുവരെ കണ്ടതില്‍ വെച്ചേറ്റവും വിലകുറഞ്ഞ സ്റ്റണ്ട് എന്നാണ് പായല്‍ ഘോഷിന്റെ ലൈംഗികാരോപണത്തെ ആരതി വിശേഷിപ്പിച്ചത്. ആദ്യം രോഷം തോന്നിയെങ്കിലും ഇപ്പോള്‍ ചിരിച്ചുതള്ളാനാണ് തോന്നുന്നതെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിങ്ങള്‍ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക. നമ്മുടെ മകള്‍ക്കൊപ്പമാണ് ഞാന്‍ ഇത് ആദ്യം കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക