നീലേശ്വരം: വെള്ളക്കെട്ടില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. പാലായി തായല്‍ മെട്ടക്ക് രാജേഷിനെയാണ് (38) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വീടിനു സമീപത്തുകൂടി നടന്ന് വരുന്നതിനിടയിലാണ് രാജേഷ് വെള്ളക്കെട്ടില്‍ വീണത്. രാജേഷിന്റെ നിലവിളി ശബ്ദം കേട്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും യുവാവ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു.
കേന്ദ്ര സർക്കാരിന് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് രാജ്യസഭ എം.പി എളമരം കരീം
പിന്നീട് അതിസാഹസികമായി രക്ഷപ്പെടുത്തിയ രാജേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് പാലായി റെഡ്സ്റ്റാര്‍ ക്ലബ് അംഗങ്ങളായ വി.വി. സുനില്‍കുമാര്‍, പി. പ്രമോദ്, വി.വി. ജിതേഷ്, കെ.കെ. പ്രദീപ്, പി. കരുണാകരന് എന്നിവരാണ്. എം. രാജഗോപാലന്‍ എം.എല്‍.എയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ചു. നാട്ടുകാർ തക്കസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആണ് രക്ഷപെടുത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക