റായ്പുര്‍: ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുര്‍ ഉള്‍പ്പെടെ പത്തു ജില്ലകളില്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തി. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആണിത്.
സെപ്റ്റംബര്‍ 28വരെ റായ്പുരിന് പുറമെ ജഷ്പുര്‍, ബലോഡ ബസാര്‍, ജന്‍ജ്ഗിര്‍ ചമ്ബ, ദുര്‍ഗ്, ബിലായ്, ബിലാസ്പുര്‍ തുടങ്ങിയ ജില്ലകളിലാണ് ലോക്ഡൗണ്‍. ദിവസവും റായ്പുരില്‍ മാത്രം 900 മുതല്‍ 1000 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അന്തര്‍ ജില്ല അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചു. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതു മീറ്റിങ്ങുകളോ റാലികളോ ലോക്ഡൗണ്‍ പിരീഡില്‍ അനുവദിക്കില്ല. ഇതേ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക