ജനപ്രിയ പ്രീമിയം മാക്സി-സ്കൂട്ടറായ ഫോര്‍സയുടെ വിഭാഗത്തിലേക്ക് ഹോണ്ട പുതിയ മോഡലിനെ പുറത്തിറക്കാനുള്ള ശ്രമത്തിലെന്ന് റിപ്പോർട്ട്. എഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്കൂട്ടറിന്റെ ഫ്രണ്ട് ആപ്രോണിന്റെയും മോട്ടോര്‍ കേസിംഗിന്റെയും കുറിച്ച് ചില സൂചനകള്‍ തന്നിരുന്നു.
ഫിഞ്ച് ആത്മവിശ്വാസം നല്കി, ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി കോഹ്ലിയുമുണ്ടായി
പുതിയ ടീസര്‍ പ്രകാരം ഫോര്‍സ ശ്രേണിയില്‍ ചേരുന്ന ഏറ്റവും പുതിയ മോഡല്‍ ഒരു 750 സിസി വകഭേദമായിരിക്കും. പുതിയ ഹോണ്ട ഫോര്‍സ 750 ഉപകരണ ക്ലസ്റ്ററുമായി സ്മാര്‍ട്ട്ഫോണുകളെ ജോടിയാക്കുന്നതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടാകും. കൂടാതെ കോള്‍, മ്യൂസിക് മാനേജുമെന്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, തുടങ്ങിയ പ്രത്യേകതകളും ഫോര്‍സ 750 ന് നല്‍കുമെന്നാണ് വിവരം. 2020 ഒക്ടോബര്‍ 14 -ന് പുതിയ സ്കൂട്ടറിനെ ഹോണ്ട അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക