ഇന്ത്യ – ചൈന രൂക്ഷ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചത്. ഇന്ത്യയിൽ ഏറെ ശ്രദ്ധനേടിയ ആപ്പ് ആയിരുന്നു ടിക് ടോക്. ടിക് ടോക് നിരോധനത്തിന് പിന്നാലെ മറ്റൊരു ആപ്പ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ‘ചിങ്കാരി’ എന്നാണ് ഈ ഷോര്‍ട്ട് വിഡിയോ മേക്കിംഗ് ആപ്പിന്റെ പേര്.
ടിക് ടോക് നിരോധിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടുവെന്ന് ചിങ്കാരി ആപ്പ് സഹ സ്ഥാപകന്‍ സുമിത് ഘോഷ് പറഞ്ഞു. ‘ഞങ്ങള്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക സേവനങ്ങളാണ് ചിങ്കാരിയുടെ വളര്‍ച്ചയ്ക്ക് കാരണം. വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള ഫില്‍ട്ടറുകളും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശകരുടെ വായ അടപ്പിച്ച് ഭാമ; സംഭവം ഇങ്ങനെ
ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക് ടോക്
പ്രതികരിക്കാൻ ഇവിടെ എഴുതുക