ശങ്കരനും മോഹനനും, മെമ്മറീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ താരമാണ് ഇവ സൂരജ്. രാജാധിരാജയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഇവ ഒരു പേരും നല്‍കിയിരുന്നു. ‘അങ്കിള്‍ ഇക്ക’ എന്നാണ് മമ്മൂട്ടിയെ ഇവ വിളിച്ചിരുന്നത്. ഇതിന് പിന്നിലെ കഥയും ഇവ വ്യക്തമാക്കി.
മമ്മൂട്ടിയെ സാര്‍ എന്നോ അങ്കിള്‍ എന്നോ വിളിക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് ഇവ പറയുന്നത്. അത് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ എന്നാല്‍ നീ മമ്മൂട്ടി എന്ന് തന്നെ വിളിച്ചോളാന്‍ അദ്ദേഹവും പറഞ്ഞു. എങ്കില്‍ പിന്നെ ഒരു രാത്രി മുഴുവനും ആലോചിച്ച് ഒരു പേര് കണ്ടു പിടിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് അങ്കിള്‍ ഇക്ക എന്ന പേര് കണ്ടുപിടിച്ചത് എന്നാണ് ഇവ വനിത ഓണ്‍ലൈനോട് പറഞ്ഞു.
വിമർശകരുടെ വായ അടപ്പിച്ച് ഭാമ; സംഭവം ഇങ്ങനെ
ഈ പേര് അങ്കിള്‍ ഇക്ക പറഞ്ഞു ‘ഒക്കെ വിത്ത് പെര്മിഷന് അങ്ങനെ വിളിച്ചോളൂ’ എന്നും ഇവ പറയുന്നു. രാജാധിരാജയാണ് ഇവ ഒടുവില്‍ വേഷമിട്ട സിനിമ. പിന്നീട് പഠിത്തത്തില്‍ ശ്രദ്ധിച്ച ഇവ ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. ഇവയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് സംവിധായകന്മാരും പണ്ട് ചെയ്ത സിനിമകളിലെ ആളുകളും വിളിച്ചു എന്നും വലുതായെങ്കിലും മുഖത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് പലരും പറഞ്ഞതെന്നും ഇവ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക