ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തർക്കം രൂക്ഷമായതിനു പിന്നാലെയാണ് ഇന്ത്യയിൽ പബ്ജി നിരോധിക്കുന്നത്. പബ്ജി, ടിക് ടോക് എന്നിവ ഉൾപ്പെടെ ഇരുന്നൂറിലധികം ചൈനീസ് അപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇത് ചൈനക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്ത് നിരോധിക്കപ്പെട്ട പബ്ജി മൊബൈല്‍ ഗെയിം തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു.
‘കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍’, വീണ്ടും വിവാദം സൃഷ്ടിച്ച് കങ്കണ
റിലയന്‍സ് ജിയോയും പബ്ജിയുടെ നിര്‍മ്മാതാക്കളും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുവെന്നാണ് സൂചന. റിലയന്‍സ് ജിയോയുമായി സഹകരിച്ച് കൊറിയന്‍ കമ്പനിയായ പബ്ജി കോര്പ്പറേഷന് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോവുകയാണെന്നാണ് ഇതിവൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും ഔദ്യഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക